കൊടുവള്ളി: മാപ്പിളപ്പാട്ട് സംഗീതരംഗത്തെ ശ്രദ്ധേയനായ സംഗീതസംവിധായകൻ കോഴിക്കോട് അബൂബക്കറിന്റെ നിര്യാണം മാപ്പിളപ്പാട്ട് കലാരംഗത്തിന് തീരാനഷ്ടമാണെന്ന് തനിമ കലാസാഹിത്യവേദി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണയോഗം അഭിപ്രായപ്പെട്ടു. സംഗീതരംഗത്ത് ലാളിത്യവും ഭാവസാന്ദ്രതയും നിറഞ്ഞ ഈണങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് യോഗം അനുസ്‌മരിച്ചു.
പ്രസിഡൻ്റ് എഫ്.എം. അബ്ദുള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബാബു സൽമാൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. തുടർന്ന് ഗാനരചയിതാവ് പക്കർ പന്നൂർ, ശിഹാബുദ്ധീൻ ഇബ്നു ഹംസ, സദറുദ്ധീൻ പുല്ലാളൂർ, സി.വി.എ. കുട്ടി ചെറുവാടി, ഐ.പി. സിദ്ധിഖ്, ബദറുദ്ധീൻ പാറന്നൂർ, ടി.കെ.എം. കോയ, ഫൗസിയ ഷംസ്, ജനറൽ സെക്രട്ടറി അഷ്റഫ് വാവാട്, സലാം കരുവമ്പൊയിൽ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































