കോഴിക്കോട്: ഊബർ ടാക്‌സിയിൽ കയറിയ തങ്ങൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന സ്ത്രീകളുടെ പരാതിയിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്. കോഴിക്കോട് പൊറ്റമ്മലിലുള്ള സ്‌കൈലൈൻ ഫ്‌ളാറ്റിൽ താമസിക്കുന്ന ശിഹാബി(46) നെയാണ് കസബ പോലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചുങ്കത്തറ സ്വദേശിയായ പരാതിക്കാരിയും സുഹൃത്തുക്കളും ഉച്ചയ്ക്ക് കോട്ടൂളിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകാനായി ശിഹാബ് ഓടിച്ചിരുന്ന ഊബർ ടാക്‌സിയിൽ കയറുകയായിരുന്നു. എന്നാൽ യാത്രക്കിടയിൽ ശിഹാബ് പരാതിക്കാരിയോട് അപമര്യാദയായി സംസാരിക്കുകയും കോഴിക്കോട് കൈരളി തിയേറ്ററിന് സമീപം എത്തിയപ്പോൾ ഇവരുടെ ശരീരത്തിൽ കയറി പിടിച്ച് ലൈംഗീകാതിക്രമം കാണിക്കുകയും എതിർത്ത പരാതിക്കാരിയെയും സുഹൃത്തുക്കളെയും പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വണ്ടി നിർത്തിച്ച് പുറത്ത് ഇറങ്ങിയ ഇവർക്ക് നേരെ അശ്ലീല ആംഗ്യം കാണിക്കുകയുമായിരുന്നു എന്നാണ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് കസബ പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ശിഹാബിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































