പത്തനംതിട്ട: പത്തനംതിട്ടയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പിൽ രാഷ്ട്രീയ ഉദ്യോഗസ്ഥ ഒത്താശ ലഭിച്ചെന്ന സംശയത്തിൽ പൊലീസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തിലെ പ്രാദേശിക നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. മൂന്ന് പഞ്ചായത്തുകളിലെ തട്ടിപ്പിന്റെ വ്യാപ്തി ഒരു കോടിയിലേക്ക് എത്തിച്ചേർന്നതായും പൊലീസ് വ്യക്തമാക്കുന്നു. നാളുകളായി ഉള്ള വലിയ തട്ടിപ്പ് ജീവനക്കാരിക്ക് ഒറ്റയ്ക്ക് നടത്താൻ ആകില്ലെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്. റിമാൻഡിൽ ഉള്ള റാണിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































