കൊല്ലം : പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്ന് മോഷണ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തയാൾ കടന്നുകളഞ്ഞു. കുണ്ടറ പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. എഴുകോൺ സ്വദേശി വൈജേഷാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. വീടിന്റെ വയറിങ്, പ്ലംബിങ് സാമഗ്രികൾ മോഷണം നടത്തിയെന്ന പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.
കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് കുണ്ടറ സ്റ്റേഷനിൽ എത്തിച്ചത്. എന്നാൽ സ്റ്റേഷനിലെ തിരക്ക് കാരണം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സെല്ല് ലോക്ക് ചെയ്യാൻ മറന്നുപോവുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പ്രതി ഈ അവസരം മുതലാക്കി സ്റ്റേഷനിൽ നിന്ന് മുങ്ങിയത്. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































