കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശി അഞ്ജു വിനീഷാണ് പരാതിക്കാരി. അഞ്ജുവിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. പ്രസവത്തിന് ശേഷമുള്ള ചികിത്സയിൽ സംഭവിച്ചതാണെന്നാണ് ആരോപണം. കുഞ്ഞ് ഒരു വർഷത്തോളം വേദന സഹിച്ചെന്നും മാതാപിതാക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തു. കോട്ടയം മെഡിക്കൽ കോളേജ സൂപ്രണ്ടിന് മാതാപിതാക്കൾ പരാതി നൽകി. പരാതിയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































