ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പാർലമെന്റ് അംഗങ്ങളുടെ യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ജോൺ ബ്രിട്ടാസ് എം.പി. കത്തയച്ചു. പാലക്കാട് ഡിവിഷനിലെ നിലവിലെ മാറ്റങ്ങളും കേരളത്തിന്റെ പൊതുവായ റെയിൽവേ വികസനവും ചർച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
പാലക്കാട് ഡിവിഷനുമായി ബന്ധപ്പെട്ടുണ്ടായ സമീപകാല തീരുമാനങ്ങൾ സംസ്ഥാനത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളെയും കണക്റ്റിവിറ്റിയെയും പ്രതികൂലമായി ബാധിക്കുമെന്ന് ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. കേന്ദ്ര റെയിൽവേ മന്ത്രാലയം വിഷയം അടിയന്തരമായി പരിഗണിച്ച് കേരളത്തിൽ നിന്നുള്ള മുഴുവൻ എംപിമാരെയും പങ്കാളികളാക്കി ഒരു യോഗം ക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപെടുത്താനുള്ള തീരുമാനം പുറത്തുവന്നതോടെ വലിയ ആശങ്കയാണ് സംസ്ഥാനത്തുയർന്നിരിക്കുന്നത്. മംഗലാപുരം ഒഴിവാകുന്നതോടെ ഡിവിഷന്റെ വരുമാനത്തിൽ ഏകദേശം 60 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വരുമാനവും ട്രാക്കിന്റെ ദൈർഘ്യവും മാനദണ്ഡമാക്കിയാണ് ബജറ്റ് വിഹിതവും പുതിയ ട്രെയിനുകളും അനുവദിക്കുന്നത് എന്നതിനാൽ പാലക്കാട് ഡിവിഷന് പുതിയ പദ്ധതികൾ ലഭിക്കാനുള്ള സാധ്യത മങ്ങും. കൂടാതെ, മംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളിലെ എമർജൻസി ക്വാട്ട ടിക്കറ്റുകൾക്കായി മൈസൂരു ഡിവിഷനെ ആശ്രയിക്കേണ്ടി വരുന്നത് യാത്രക്കാരെയും ദുരിതത്തിലാക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
