കോഴിക്കോട് : സ്വകാര്യ ബസുകളിലും സൗജന്യ സ്ത്രീ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' നടപ്പിലാക്കുകയാണെങ്കിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ശമ്പളം സർക്കാർ തന്നെ നൽകണമെന്ന് സ്വകാര്യ ബസുടമകൾ ആവശ്യപ്പെട്ടു. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ബസുടമകൾ ഗതാഗത മന്ത്രിക്ക് മുന്നോട്ടുവെച്ച നിർദേശങ്ങളിലാണ് ഈ വ്യവസ്ഥ ഉന്നയിച്ചിരിക്കുന്നത്.
സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് പ്രതിഫലമായി ഒരു കിലോമീറ്ററിന് 55 രൂപ നിരക്കിൽ സർക്കാർ ബസുടമകൾക്ക് നൽകണമെന്നാണ് പ്രധാന നിർദേശം. ഇന്ധനച്ചെലവും വാഹനത്തിന്റെ അറ്റകുറ്റപ്പണികളും ബസുടമകൾ തന്നെ വഹിക്കും. ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാരെ ബസുടമകൾ നിയമിക്കുമെങ്കിലും അവർക്കുള്ള ശമ്പളം നൽകേണ്ടത് സർക്കാരായിരിക്കും. ഒരു ദിവസം 300 കിലോമീറ്റർ സർവീസ് നടത്തുന്ന ഒരു സ്വകാര്യ ബസിന് ഇതുവഴി 16,500 രൂപ വരുമാനം ലഭിക്കുമെന്നും പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായത്തിന് ഇത് വലിയ ഉണർവാകുമെന്നും ബസുടമകൾ സമർപ്പിച്ച ശുപാർശയിൽ ചൂണ്ടിക്കാണിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
