കോഴിക്കോട് : ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനും സംസ്ഥാനത്തിന്റെ ദീർഘകാല വികസനത്തിനായുള്ള തന്ത്രപരമായ തീരുമാനങ്ങൾ രൂപപ്പെടുത്താനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന 'റീ ഇമാജിനിംഗ് കേരളം' ദ്വിദിന നേതൃത്വ റെസിഡൻഷ്യൽ ശില്പശാലയ്ക്ക് ഇന്ന് തുടക്കമാകും. കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലാണ് (ഐഐഎം) ശില്പശാല സംഘടിപ്പിക്കുന്നത്.
ആധുനിക മാനേജ്മെന്റ് രീതികളിലൂടെ ഭരണപരമായ വേഗവും ഗുണനിലവാരവും വർധിപ്പിക്കുക, പുതിയ വെല്ലുവിളികളെ നേരിടുക, കൃത്രിമബുദ്ധിയുടെ പ്രായോഗിക ഉപയോഗങ്ങൾ പരിചയപ്പെടുക എന്നിവയാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യങ്ങൾ. ഐഐഎം അധ്യാപകർക്ക് പുറമെ ലണ്ടനിലെ കിംഗ്സ് കോളജ്, ജപ്പാനിലെ കിയോ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിദഗ്ധരും ക്ലാസുകൾ നയിക്കും.
ആരോഗ്യ മേഖലയിലെ വികസനവും മാതൃകകളും മുൻനിർത്തി നാരായണ ഹെൽത്ത് ചെയർമാൻ ഡോ. ദേവി ഷെട്ടി, അരവിന്ദ് ഐ കെയർ സിസ്റ്റം ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അരവിന്ദ് ശ്രീനിവാസൻ എന്നിവർ പ്രത്യേക സെഷനുകൾക്ക് നേതൃത്വം നൽകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
