ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: കീഴരിയൂർ പഞ്ചായത്ത് യോഗത്തിൽനിന്ന് യു.ഡി.എഫ്. അംഗങ്ങൾ ഇറങ്ങിപ്പോയി

ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: കീഴരിയൂർ പഞ്ചായത്ത് യോഗത്തിൽനിന്ന് യു.ഡി.എഫ്. അംഗങ്ങൾ ഇറങ്ങിപ്പോയി
ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം: കീഴരിയൂർ പഞ്ചായത്ത് യോഗത്തിൽനിന്ന് യു.ഡി.എഫ്. അംഗങ്ങൾ ഇറങ്ങിപ്പോയി
Share  
എഴുത്ത്

News desk

2026 Sep 04, 08:36 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കീഴരിയൂർ : സി.ഐ.ടി.യു. സമരപ്പന്തലിൽനിന്ന് അപേക്ഷ തയ്യാറാക്കി നൽകിയവർക്ക് തൊഴിൽ നൽകാൻ മസ്റ്റർ റോൾ തയ്യാറാക്കിയ കീഴരിയൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് ജീവനക്കാർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന ആവശ്യം ഭരണസമിതി നിരാകരിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. അംഗങ്ങൾ ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. കഴിഞ്ഞദിവസമാണ് കീഴരിയൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രതിഷേധത്തിനിടയാക്കിയ സംഭവം നടന്നത്.


​പന്ത്രണ്ടാം വാർഡിലെ തൊഴിലാളികൾ രണ്ടു മാസം മുമ്പേ തൊഴിലിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് പരിഗണിക്കാതെ, കഴിഞ്ഞ പതിനെട്ടിന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ സി.ഐ.ടി.യു. നടത്തിയ സമരത്തിൽ പങ്കെടുത്ത വിവിധ വാർഡുകളിലെ തൊഴിലാളികൾക്ക് പന്ത്രണ്ടാം വാർഡിൽ തൊഴിലെടുക്കാൻ ക്രമവിരുദ്ധമായി അനുമതി നൽകിയത് നിയമലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തുടർന്ന് ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ട് യു.ഡി.എഫ്. അംഗങ്ങളായ പാറക്കീൽ അശോകൻ, രജിത കടവത്ത് വളപ്പിൽ, കുഞ്ഞബ്‌ദുള്ള തേറമ്പത്ത്, റൈഹാനത്ത് വല്ലൊടിക്കുനിയിൽ, ടി.ടി. രാമചന്ദ്രൻ എന്നിവർ യോഗത്തിൽ അടിയന്തര ചർച്ചയ്ക്ക് നോട്ടീസ് നൽകി.


​എന്നാൽ വിഷയം ചർച്ചയ്ക്കെടുത്തെങ്കിലും ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് യോഗത്തിൽ അധ്യക്ഷത വഹിച്ച വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള സി.പി.എം. അംഗങ്ങൾ സ്വീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. രാഷ്ട്രീയ വിവേചനത്തിന്റെ പേരിൽ തൊഴിൽ നിഷേധിക്കാൻ ഉദ്യോഗസ്ഥർക്ക് കൂട്ടുനിൽക്കുന്ന ഭരണസമിതി നിലപാട് തൊഴിലാളികളോടുള്ള വഞ്ചനയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും യു.ഡി.എഫ്. അംഗങ്ങൾ പറഞ്ഞു. തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന് പ്രതിഷേധ ജാഥയ്ക്കു ശേഷമുള്ള വിശദീകരണ യോഗത്തിൽ പാറക്കീൽ അശോകൻ അധ്യക്ഷത വഹിച്ചു. ടി. കുഞ്ഞബ്‌ദുള്ള, കെ.വി. രജിത, റൈഹാനത്ത് വല്ലൊടിക്കുനിയിൽ, ടി.ടി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU