മുക്കം : ഒന്നാംഘട്ട ടാറിങ് പ്രവൃത്തി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത റോഡ് ആഴ്‌ചകൾക്കകം വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ച നിലയിൽ. മുക്കം പി.സി. ജങ്ഷൻ-വെസ്റ്റ് മാമ്പറ്റ ബൈപ്പാസിൽ കയ്യിട്ടാപൊയിലിലാണ് റോഡിന്റെ മധ്യഭാഗം കുടിവെള്ള പൈപ്പിൻ്റെ അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ചത്.
അഞ്ചരക്കോടി രൂപ ചെലവിൽ വീതികൂട്ടി ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിക്കുന്ന പാതയാണിത്. നവീകരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി
ദിവസങ്ങൾക്കകം റോഡ് തകർന്നത് നേരത്തേതന്നെ വൻ വിവാദമായിരുന്നു. വീതികൂട്ടി ടാറിങ് കഴിഞ്ഞ പാതയിൽ മുക്കത്തിനും കുറ്റിപ്പാലയ്ക്കുമിടയിൽ ഒട്ടേറെ ഭാഗങ്ങളിൽ റോഡ് താഴ്ന്നുപോയിട്ടുണ്ട്. കൂടാതെ കയ്യിട്ടാപൊയിലിനും കുറ്റിപ്പാലയ്ക്കുമിടയിൽ പലയിടത്തും ടാറിങ് പൊളിഞ്ഞ നിലയിലുമാണ്.
കഴിഞ്ഞ സർക്കാരിൻ്റെ അവസാനകാലത്താണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. വർഷങ്ങൾ പഴക്കമുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്ന് പ്രവൃത്തിയുടെ തുടക്കത്തിൽ തന്നെ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ ഇത് വകവെക്കാതെ ടാറിങ് നടത്തുകയായിരുന്നു. രണ്ടരക്കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ റോഡിൽ മുൻപും പലതവണ പൈപ്പുകൾ പൊട്ടിയിട്ടുണ്ട്. പൈപ്പ് മാറ്റാനായി കുഴിയെടുത്ത ഭാഗങ്ങൾ താഴ്ന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നതിനിടയിലാണ് അപകടം വിളിച്ചുവരുത്തുന്ന രീതിയിൽ വീണ്ടും റോഡിൻ്റെ നടുഭാഗം വെട്ടിപ്പൊളിച്ചിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
