കോഴിക്കോട് : സംരംഭകത്വത്തിന്റെ കരുത്തും കോഴിക്കോടിന്റെ തനത് രുചിയും സംസ്കാരവും ആഘോഷപ്പെരുമയും ഒരേവേദിയിൽ കോർത്തിണക്കി വനിതാ സംരംഭകരുടെ കൂട്ടായ്‌മയായ വെൻ (വിമൻ ഓൻട്രപ്രനേഴ്‌സ് നെറ്റ്‌വർക്ക്) കാലിക്കറ്റ് ചാപ്റ്റർ ഒരുക്കുന്ന വെൻ കാർണിവൽ 2026- 'പറുദീസ' ശനിയാഴ്ച നടക്കും. കോഴിക്കോട് ആസ്‌പിൻ കോർട്ട്‌യാർഡിൽ അരങ്ങേറുന്ന ഈ മേള വെറുമൊരു ബിസിനസ് കൂട്ടായ്‌മയ്ക്കപ്പുറമുള്ള വേറിട്ട അനുഭവമായി മാറും.
വനിതകളുടെ സംരംഭകമികവും കൂട്ടായ പരിശ്രമവും ആഘോഷിക്കുന്നതിനൊപ്പം കോഴിക്കോടിന്റെ സാംസ്കാരിക പൈതൃകവും രുചികളും ജനങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്ന സമ്പൂർണ കാർണിവലായിരിക്കും 'പറുദീസ'യെന്ന് കാലിക്കറ്റ് ചാപ്റ്റർ പ്രസിഡൻ്റ് ചാരുമതി രമേശ് വ്യക്തമാക്കി. സംരംഭകത്വ യാത്രയിൽ വനിതകൾക്ക് ആത്മവിശ്വാസം പകരുകയും അനുഭവങ്ങളും അറിവുകളും പങ്കുവെച്ച് പരസ്പര വളർച്ചയ്ക്ക് വഴിയൊരുക്കുകയുമാണ് വെൻ ലക്ഷ്യമിടുന്നത്. 2021-ൽ ആരംഭിച്ച വെൻ കാലിക്കറ്റ് ചാപ്റ്റർ ഇതിനോടകം 140-ലധികം വനിതാ സംരംഭകരുടെ ശക്തമായ കൂട്ടായ്‌മയായി വളർന്നിട്ടുണ്ട്.
ഷോപ്പിങ്, പരമ്പരാഗത ഭക്ഷണം, സംഗീതം, കലാപരിപാടികൾ, ഗെയിമുകൾ, വിനോദങ്ങൾ എന്നിവയാണ് കാർണിവലിന്റെ പ്രധാന ആകർഷണങ്ങൾ. കൂടാതെ വെനിന്റെ വിവിധ ചാപ്റ്ററുകളിൽനിന്നുള്ള സംരംഭകർ പങ്കെടുക്കുന്ന ബിസിനസ്, സാംസ്‌കാരിക മത്സരങ്ങളും വനിതാ സംരംഭകരുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്ന സ്റ്റാളുകളും ഇവിടെ ഒരുക്കും. കാർണിവലിന്റെ ഉദ്ഘാടനച്ചടങ്ങിൽ കെ. ജയന്ത് എം.എൽ.എ.യും സമാപനച്ചടങ്ങിൽ മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യാതിഥികളായി പങ്കെടുക്കും. വെൻ ഫൗണ്ടേഷൻ പ്രസിഡൻ്റ് മഞ്ജു തോമസ്, വെൻ കാലിക്കറ്റ് പ്രസിഡൻ്റ് ചാരുമതി രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
