ചാലിയം: പ്രതികൂല കാലാവസ്ഥയെയും ഓണാവധിയെയും തുടർന്ന് നിർത്തിവെച്ചിരുന്ന ചാലിയത്തെ കടൽഭിത്തി നിർമാണത്തിനായുള്ള കല്ലിടൽ പ്രവൃത്തികൾ വ്യാഴാഴ്ച പുനരാരംഭിക്കും. ബൈത്താനി മുതൽ കപ്പലങ്ങാടി-വാക്കടവ് വരെയുള്ള 794 മീറ്റർ തീരദേശത്താണ് ശാസ്ത്രീയമായ രീതിയിൽ പുതിയ കടൽഭിത്തി നിർമിക്കുന്നത്. വീടുകളോട് ചേർന്ന ഭാഗത്ത് കടലിലേക്ക് 100 മീറ്റർ വീതിയിലും കടൽനിരപ്പിൽ നിന്ന് മൂന്നര മീറ്റർ ഉയരത്തിലുമാണ് ഭിത്തി സജ്ജമാക്കുന്നത്. നിലവിലുള്ള ചെറിയ കല്ലുകൾ കടലിലേക്ക് തള്ളിയിട്ട് അതിനു മുകളിൽ വലിയ കല്ലുകൾ അടക്കി രണ്ടു നിരകളായാണ് നിർമാണം. ഇതിനായി 50-ലേറെ ലോഡ് കല്ലുകൾ ഇതിനകം ഇറക്കിയിട്ടുണ്ട്.
കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് നവകേരള സദസ്സ് വഴി അനുവദിച്ച ആറ് കോടി രൂപ ചെലവഴിച്ചാണ് ജലസേചന വകുപ്പിന്റെ മേൽനോട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. മുൻവർഷം നിർമിച്ച 89 മീറ്റർ ഭിത്തിയുടെ തുടർച്ചയായാണ് പുതിയ നിർമാണവും തകർന്ന ഭാഗങ്ങളുടെ നവീകരണവും നടക്കുന്നത്. കാലവർഷത്തിൽ കടലാക്രമണം രൂക്ഷമാകുകയും ഭിത്തി തകർന്ന് വെള്ളം കയറുകയും ചെയ്തതോടെ പ്രദേശവാസികൾ കടുപ്പിച്ച പ്രതിഷേധത്തിന് ശേഷമാണ് അധികൃതർ നടപടികൾ വേഗത്തിലാക്കിയത്. ജോലികൾ എത്രയും വേഗം പൂർത്തിയാക്കാൻ കരാറുകാരന് ജലസേചന വിഭാഗം കർശന നിർദേശം നൽകിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
