മുക്കം: അശ്രദ്ധമായ ഡ്രൈവിങ്, ഗതാഗതക്കുരുക്ക്, വെളിച്ചക്കുറവ് എന്നിവ കാരണം മുക്കം നഗരസഭയിലെ മാമ്പറ്റ ജങ്ഷനും പരിസരവും അപകടത്തുരുത്തായി മാറിയിരിക്കുന്നു. ഒരു മാസത്തിനിടെ ചെറുതും വലുതുമായ ഒരു ഡസനോളം വാഹനാപകടങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. അഗസ്ത്യൻമുഴി-കുന്ദമംഗലം സംസ്ഥാന പാതയിൽ സംഗമിക്കുന്ന മുക്കം പി.സി. ജങ്ഷൻ കയ്യിട്ടാപ്പൊയിൽ -മാമ്പറ്റ റോഡ്, മാമ്പറ്റ-വട്ടോളിപ്പറമ്പ്-അമ്പലക്കണ്ടി റോഡ് എന്നിവ വീതികൂട്ടി നവീകരിച്ചതോടെ വാഹനങ്ങളുടെ അമിതവേഗതയും വർധിച്ചിട്ടുണ്ട്. അഗസ്ത്യൻമുഴി അങ്ങാടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുറ്റിപ്പാല-മാമ്പറ്റ വഴി തിരിഞ്ഞുപോകുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.
കഴിഞ്ഞ 19-ന് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും അടുത്ത ദിവസം തന്നെ മറ്റ് രണ്ട് ബൈക്കുകൾ കൂട്ടിയിടിക്കുകയും ചെയ്തിരുന്നു. തിരുവോണ നാളിൽ അർധരാത്രി നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ജീപ്പിലിടിക്കുകയും, തുടർന്ന് ജീപ്പ് റോഡരികിലെ DYFI നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി കെട്ടിടം പൂർണ്ണമായി തകരുകയും ചെയ്തു. ഓഗസ്റ്റ് 20-ന് അതിവേഗത്തിലെത്തിയ സ്വകാര്യ ബസ് കാറിലിടിച്ച്, കാർ റോഡരികിലെ കലുങ്കിലിടിച്ച് നിലയുറപ്പിച്ചതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ഗതാഗതനിയന്ത്രണ സംവിധാനങ്ങളോ സുരക്ഷാ മാർഗ്ഗങ്ങളോ ഒരുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
