വാഹനങ്ങളും സുരക്ഷാസംവിധാനങ്ങളുമില്ലാതെ ദുരിതത്തിലായി കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിലെ വനപാലകർ

വാഹനങ്ങളും സുരക്ഷാസംവിധാനങ്ങളുമില്ലാതെ ദുരിതത്തിലായി കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിലെ വനപാലകർ
വാഹനങ്ങളും സുരക്ഷാസംവിധാനങ്ങളുമില്ലാതെ ദുരിതത്തിലായി കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിലെ വനപാലകർ
Share  
എഴുത്ത്

News desk

2026 Sep 03, 08:53 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കുറ്റ്യാടി: വന്യമൃഗശല്യം രൂക്ഷമായ മലയോര മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട വനംവകുപ്പ് ജീവനക്കാർ അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷാസംവിധാനങ്ങളോ ഇല്ലാതെ പ്രതിസന്ധിയിൽ. കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിന് കീഴിലെ വിലങ്ങാട് (38 കി.മീ വനാതിർത്തി), പശുക്കടവ് (20 കി.മീ വനാതിർത്തി) എന്നീ സെക്ഷനുകളിൽ പട്രോളിങ്ങിനായി ഒരു ജീപ്പ് പോലുമില്ലാതെ ഓരോ ബൈക്കുകൾ മാത്രമാണുള്ളത്. ഈ ബൈക്കുകളിൽ പാമ്പിനെ പിടികൂടാനുള്ള പെട്ടി ഉറപ്പിച്ചിരിക്കുന്നതിനാൽ ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാനുമാകൂ. കാട്ടാനയും കാട്ടുപോത്തും പതിവായി ഇറങ്ങുന്ന മേഖലകളിലേക്ക് 10 മുതൽ 15 കിലോമീറ്റർ വരെ ദൂരം ജീവൻ പണയം വെച്ചോ സ്വന്തം വാഹനങ്ങളിലോ ആണ് ജീവനക്കാർ എത്തുന്നത്.


​തുല്യമായ പരീക്ഷാ മാനദണ്ഡങ്ങൾ കാരണം ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകളിൽ വനിതാ ജീവനക്കാരുടെ എണ്ണം കൂടുതലാണ്. വിലങ്ങാട് ബീറ്റിലെ നാല് ജീവനക്കാരിൽ മൂന്നുപേരും സ്ത്രീകളാണ്. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ രാത്രികാലങ്ങളിൽ ഇറങ്ങാനോ ബൈക്ക് ഓടിക്കാനോ ഉള്ള പ്രയാസം ജീപ്പിന്റെ അഭാവത്തിൽ ഇവരെ കൂടുതൽ വലയ്ക്കുന്നു. വന്യമൃഗങ്ങളെ തുരത്താൻ കയ്യിൽ രണ്ടോ മൂന്നോ പടക്കങ്ങൾ മാത്രമാണുള്ളത്; ഒരു കത്തി പോലും കൈവശമില്ലാത്ത അവസ്ഥയിലാണ് ജീവനക്കാർ ഫീൽഡിലിറങ്ങുന്നത്. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിന് ശേഷമാണ് വിലങ്ങാട് സെക്ഷനിലേക്ക് ഒരു തോക്ക് എങ്കിലും അനുവദിച്ചത്.


​ഉന്നത ഉദ്യോഗസ്ഥർക്ക് വാഹനങ്ങൾ ലഭ്യമാകുമ്പോൾ ഫീൽഡിൽ നേരിട്ടിറങ്ങുന്ന താഴേത്തട്ടിലെ ജീവനക്കാരാണ് പൂർണ്ണമായും അവഗണിക്കപ്പെടുന്നത്. കൂടുതൽ ആൾബലവും മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കാൻ പെരുവണ്ണാമൂഴി, കക്കയം മോഡലിൽ കുറ്റ്യാടി റെയ്ഞ്ചിന് കീഴിലും ഉടൻ ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU