മുഖ്യമന്ത്രിയുടെ ഇസ്‌ലാം വിരുദ്ധ പരാമർശം പിൻവലിക്കണം: കേരള മുസ്‌ലിം ജമാഅത്ത്

മുഖ്യമന്ത്രിയുടെ ഇസ്‌ലാം വിരുദ്ധ പരാമർശം പിൻവലിക്കണം: കേരള മുസ്‌ലിം ജമാഅത്ത്
മുഖ്യമന്ത്രിയുടെ ഇസ്‌ലാം വിരുദ്ധ പരാമർശം പിൻവലിക്കണം: കേരള മുസ്‌ലിം ജമാഅത്ത്
Share  
എഴുത്ത്

News desk

2026 Sep 02, 04:10 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീവിരുദ്ധ പ്രസ്താവനയെ വിമർശിക്കുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശങ്ങൾക്കെതിരെ കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്. പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി മുസ്‌ലിം സമൂഹത്തോട് മാപ്പ് പറയണമെന്ന് എ.പി. സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


​ഇസ്ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് സന്ദർഭം മനസ്സിലാക്കാതെ പരസ്യമായി സംസാരിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്നതല്ലെന്ന് സംഘടന കുറ്റപ്പെടുത്തി. വിശുദ്ധ ഖുർആനെയും പ്രവാചകനെയും ഇസ്‌ലാമിക ചരിത്രത്തെയും ശരിയായ രീതിയിൽ പഠിച്ച് മനസ്സിലാക്കാൻ വായനാപ്രിയനായ മുഖ്യമന്ത്രി തയ്യാറാകണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.


​സ്ത്രീകൾ വീടുകളിൽ അടങ്ങി ഒതുങ്ങി കഴിയേണ്ടവരല്ലെന്ന് വ്യക്തമാക്കി വാർത്താസമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു കാന്തപുരത്തിന്റെ നിലപാടിനെ മുഖ്യമന്ത്രി തള്ളിയത്. പ്രവാചകന്റെ ആദ്യ ഭാര്യ വ്യാപാരിയായിരുന്നുവെന്നും മറ്റൊരു ഭാര്യയായിരുന്ന ആയിഷ യുദ്ധത്തിൽ സർവ്വസൈന്യാധിപയായി പങ്കെടുത്തുവെന്നും കാന്തപുരം ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU