കോഴിക്കോട്: സ്പായിൽ കയറി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയ സിവിൽ പോലീസ് ഓഫീസറെ (സി.പി.ഓ) സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ മുഹമ്മദ് ഫാസിലിനെതിരെയാണ് നടപടി. താമരശ്ശേരി സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന സ്പായിലെത്തി പണം നൽകിയില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് സ്ഥാപന ഉടമയിൽ നിന്ന് 1,500 രൂപ വാങ്ങിയാണ് ഇയാൾ മടങ്ങിയത്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് സ്ഥിരീകരിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൻമേൽ മുഹമ്മദ് ഫാസിലിനെതിരെ അടിയന്തര സസ്പെൻഷൻ നടപടി സ്വീകരിക്കുകയുമായിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
