തിരുവനന്തപുരം: തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിന്റെ ജനറൽ കോച്ചിൽ ശുചിമുറിയിൽ നിന്നുള്ള മലിനജലം ഒഴുകിയെത്തിയത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ആളുകൾ തിങ്ങിനിറഞ്ഞ കോച്ചിലാണ് ശുചിമുറിയിൽ നിന്നുള്ള ദുർഗന്ധം വമിക്കുന്ന വെള്ളം പരന്നൊഴുകിയത്. കോഴിക്കോട് നിന്നുള്ള യാത്രക്കാരനാണ് കോച്ചിലെ ദാരുണമായ അവസ്ഥയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
മലിനജലത്തിൽ കാലുകൾ ചവിട്ടേണ്ടി വന്നതോടെ പലരും സീറ്റുകൾക്ക് മുകളിലേക്ക് കാലുകൾ കയറ്റിവെച്ചാണ് യാത്ര ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യാത്രക്കാർ റെയിൽവേ അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും തങ്ങൾ ഇറങ്ങുന്നതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് പരാതിപ്പെട്ട യാത്രക്കാരൻ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും മുൻഗണന നൽകേണ്ട റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
