തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പൊലീസുകാരെ വിട്ടു നൽകാതെ എഡിജിപി എംആർ അജിത് കുമാർ. ഡ്രൈവർമാരും പേഴ്സണൽ സെക്യൂരിറ്റി ഓഫീസറുമായി 15 പൊലീസുകാരാണ് ഒപ്പമുള്ളത്. സസ്പെൻഷനിലായാൽ പൊലീസുകാരെ മടക്കണമെന്നാണ് ചട്ടം. എന്നാൽ പൊലീസുകാരെ ഇതേവരെ മടക്കിയിട്ടില്ല. സസ്പെൻഷനിലായ ഉദ്യോഗസ്ഥന് കൂടെ നിൽക്കുന്ന പൊലീസുകാർക്ക് ഹാജർ നൽകാനും നിയമപരമായി കഴിയില്ല. പൊലീസുകാർക്ക് സസ്പെൻഷനിലുള്ള അജിത് കുമാർ തന്നെ ഹാജർ നൽകിയതും നിയമപരമായി പ്രശ്നമായിരിക്കുകയാണ്. പൊലീസുകാർ സർവ്വീസ് പ്രശ്നം ഉന്നയിച്ച് യൂണിറ്റ് മേധാവികളെ സമീപിച്ചുവെങ്കിലും ഒരു ഉദ്യോഗസ്ഥനെ പോലും ഇതേവരെ മടക്കി വിളിക്കാൻ പൊലീസ് ആസ്ഥാനത്ത് നിന്നും നിർദ്ദേശവും ഉണ്ടായിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
