കോഴിക്കോട്: പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി (80) അന്തരിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആദ്യ ചെയർമാൻ കൂടിയായിരുന്നു അദ്ദേഹം. മുല്ലപ്പള്ളി രാമചന്ദ്രൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലയളവിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റായാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്.
കോൺഗ്രസ് അഖിലേന്ത്യാ തലത്തിൽ പിളർപ്പിനെ നേരിട്ട ഘട്ടത്തിൽ ഇന്ദിരാഗാന്ധിയോടൊപ്പം ഉറച്ചുനിന്ന അദ്ദേഹം, അഡ്വ. പി. ശങ്കരന് ശേഷമാണ് കോഴിക്കോട് ഡി.സി.സി. അധ്യക്ഷനായി ചുമതലയേറ്റത്. നാദാപുരം മണ്ഡലത്തിൽനിന്ന് യു.ഡി.എഫ്. സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട്. കബറടക്കം ബുധനാഴ്ച രാവിലെ 11.30-ന് കാമശ്ശേരി ജുമാമസ്ജിദ് കബറിസ്ഥാനിൽ നടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
