കുറ്റ്യാടി വനാതിർത്തിയിൽ വന്യമൃഗ പ്രതിരോധം അപര്യാപ്തം; ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതവേലിയില്ല

കുറ്റ്യാടി വനാതിർത്തിയിൽ വന്യമൃഗ പ്രതിരോധം അപര്യാപ്തം; ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതവേലിയില്ല
കുറ്റ്യാടി വനാതിർത്തിയിൽ വന്യമൃഗ പ്രതിരോധം അപര്യാപ്തം; ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതവേലിയില്ല
Share  
എഴുത്ത്

News desk

2026 Sep 02, 08:45 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കുറ്റ്യാടി: കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിനുകീഴിലെ 58 കിലോമീറ്റർ വനാതിർത്തിയിൽ മൂന്നിൽ രണ്ടുഭാഗത്തും വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളില്ലാത്തത് ജനങ്ങളെ ഭീതിയിലാക്കുന്നു. വിലങ്ങാട്, പശുക്കടവ് സെക്ഷനുകളിലായി കിടക്കുന്ന വനാതിർത്തിയിൽ ആകെ 15 കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് നിലവിൽ വൈദ്യുതവേലിയുള്ളത്. ഇതിൽത്തന്നെ മൂന്നുകിലോമീറ്ററോളം ഭാഗം ഉരുൾപൊട്ടലിലും മരംവീണും തകർന്നുകിടക്കുകയാണ്. പശുക്കടവ് സെക്ഷനിൽ നിലവിൽ എവിടെയും വൈദ്യുതവേലിയില്ല.


​കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട വായാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നബാർഡ് ഫണ്ട് ഉപയോഗിച്ച് പുതിയ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ടെങ്കിലും പലയിടത്തും പണികൾ തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനുപുറമെ ആർ.കെ.വി.വൈ. പദ്ധതിപ്രകാരം 37 കിലോമീറ്ററിൽ കൂടി വൈദ്യുതവേലി സ്ഥാപിക്കാൻ ശുപാർശ നൽകിയിട്ടുണ്ട്. വയനാട് പേര്യ റിസർവിലും കണ്ണൂർ കണ്ണവം റിസർവിലും നിന്നാണ് വന്യമൃഗങ്ങൾ വിലങ്ങാട് ഭാഗത്തെ സ്വകാര്യഭൂമിയിലേക്ക് ഇറങ്ങുന്നത്.


​വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും കുറ്റ്യാടി റെയ്ഞ്ചിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ആകെ 16 സ്ഥിരം ഉദ്യോഗസ്ഥരും 9 താൽക്കാലിക വാച്ചർമാരുമാണ് ഇത്രയും വലിയ പ്രദേശത്തിന്റെ ചുമതലയിലുള്ളത്. ജീവനക്കാരുടെ കുറവ് കാരണം ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന മൃഗങ്ങളെ തുരത്താനും ഫെൻസിങ് തകരാറുകൾ പരിഹരിക്കാനും കഴിയാത്ത അവസ്ഥയാണുള്ളത്. റെയ്ഞ്ചിൽ മുപ്പതിലധികം ഉദ്യോഗസ്ഥരുണ്ടായാൽ മാത്രമേ ഈ പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരം കാണാനാകൂ.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU