പേരാമ്പ്ര: കൂത്താളി ജില്ലാ കൃഷിഫാമിൽ കാട്ടാന ശല്യം തടയാൻ ലക്ഷ്യമിട്ട് ആരംഭിച്ച സംരക്ഷണ മതിൽ നിർമാണം ഫണ്ട് ലഭ്യതക്കുറവ് മൂലം പാതിവഴിയിൽ നിലച്ചു. പദ്ധതി പൂർത്തീകരിക്കാൻ ഇനി ഒരു കോടിയിലധികം രൂപകൂടി ആവശ്യമാണ്. നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്‌ചർ ഡിവലപ്മെന്റ് ഫണ്ട് (ആർ.ഐ.ഡി.എഫ്.) വിനിയോഗിച്ച് കേരള ലാൻഡ് ഡിവലപ്മെൻ്റ് കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് 2024-ൽ നിർമാണം തുടങ്ങിയത്. ആകെയുള്ളതിൽ 563 മീറ്റർ ദൂരത്തിൽ കോൺക്രീറ്റ് മതിൽ പൂർത്തിയായെങ്കിലും 362 മീറ്റർ ദൂരത്തിൽ ഇനിയും പ്രവൃത്തികൾ ബാക്കിയാണ്.
വനമേഖലയിൽനിന്ന് കുറ്റ്യാടിപ്പുഴ നീന്തിക്കടന്നെത്തുന്ന ആനകൾ ഫാമിലെ തെങ്ങുകളും വാഴകളും വിത്തുതേങ്ങകളും വ്യാപകമായി നശിപ്പിക്കുന്നത് പതിവായിരുന്നു. പുഴയോരത്ത് മതിൽ നിർമിച്ച ഭാഗങ്ങളിൽ നിലവിൽ കാട്ടാന ശല്യത്തിന് അയവുവന്നിട്ടുണ്ട്. എന്നാൽ ബാക്കി ഭാഗത്തെ നിർമാണം കൂടി പൂർത്തിയാക്കിയാലേ പദ്ധതിയുടെ പൂർണ പ്രയോജനം ലഭിക്കൂ. സംസ്ഥാനത്തെ മറ്റ് കൃഷി ഫാമുകളിൽ പദ്ധതി തുക ബാക്കിയുണ്ടെങ്കിൽ അത് ഇങ്ങോട്ട് മാറ്റുകയോ പുതിയ ഫണ്ട് അനുവദിക്കുകയോ ചെയ്താൽ മാത്രമേ പ്രതിസന്ധി പരിഹരിക്കപ്പെടൂ. അതേസമയം, ആന ഭീഷണിക്ക് പുറമെ ഫാമിൽ വർധിച്ചുവരുന്ന കുരങ്ങ്, പന്നി ശല്യവും വലിയ കൃഷിനാശത്തിന് കാരണമാകുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
