കൊയിലാണ്ടി: ദേശീയപാതയിൽ തിരുവങ്ങൂരിനും പൂക്കാടിനും ഇടയിലുള്ള സർവീസ് റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. മുന്നറിയിപ്പുകളോ സുരക്ഷാക്രമീകരണങ്ങളോ ഇല്ലാതെ റോഡുപണി നടത്തുന്നതാണ് യാത്രക്കാരെ കടുത്ത യാതനയിലാക്കുന്നത്. മുൻപ് മേൽപ്പാതയിലൂടെ കടന്നുപോയിരുന്ന വാഹനങ്ങൾ തിങ്കളാഴ്ച മുതൽ പെട്ടെന്ന് സർവീസ് റോഡിലേക്ക് തിരിച്ചുവിടുകയായിരുന്നു. എലത്തൂർ, വെങ്ങളം, രാമനാട്ടുകര ബൈപ്പാസ് വഴിയെത്തുന്ന വാഹനങ്ങൾ തിരുവങ്ങൂർ ക്ഷേത്രത്തിന് സമീപത്തുനിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ഗതാഗതം പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയാണ്.
തിരുവങ്ങൂർ മുതൽ ചേമഞ്ചേരി വരെയുള്ള ഭാഗങ്ങളിൽ സർവീസ് റോഡിലൂടെ വാഹനങ്ങൾ മണിക്കൂറുകളോളമാണ് നിരങ്ങിനീങ്ങുന്നത്. കരാർ കമ്പനിയുടെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്വമില്ലായ്മയും പണികളിലെ കാലതാമസവുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ വിദ്യാർത്ഥികളും ജീവനക്കാരും തൊഴിലാളികളും വലയുകയാണ്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകൾ സർവീസ് സമയക്രമം പാലിക്കാനാകാതെ ബുദ്ധിമുട്ടുമ്പോൾ അടിയന്തര ചികിത്സ തേടിപ്പോകുന്ന ആംബുലൻസുകൾ വരെ കുരുക്കിൽപ്പെടുന്നു. സൈറൺ മുഴക്കി വരുന്ന ആംബുലൻസുകൾക്ക് പോലും വഴിമാറിക്കൊടുക്കാൻ കഴിയാത്തവിധം റോഡുകൾ വാഹനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്.
പ്രധാന റോഡിലെ ബ്ലോക്ക് ഒഴിവാക്കാൻ ചെറിയ വാഹനങ്ങൾ ഒരേസമയം പ്രദേശത്തെ ഇടവഴികളിലേക്ക് തിരിഞ്ഞതോടെ പോക്കറ്റ് റോഡുകളും സ്തംഭിച്ച മട്ടാണ്. വെങ്ങളത്തിനും അഴിയൂരിനും ഇടയിലുള്ള ദേശീയപാതാ നിർമാണം അതിരൂക്ഷമായ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. മാസംതോറും കളക്ടറേറ്റിൽ ചേരുന്ന അവലോകന യോഗങ്ങളിൽ ജനപ്രതിനിധികൾ വിമർശനം ഉന്നയിക്കുന്നുണ്ടെങ്കിലും കരാർ കമ്പനി നിഷ്ക്രിയത്വം തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ദേശീയപാതാ അതോറിറ്റിയോ ട്രാഫിക് പോലീസോ കൃത്യമായ ബദൽ യാത്രാ സംവിധാനങ്ങൾ ഒരുക്കാത്തതിനെതിരെ യാത്രക്കാരിലും നാട്ടുകാരിലും അമർഷം ശക്തമാകുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
