
കവി കടമ്മനിട്ട രാമകൃഷ്ണൻ മലയാള കവിതയിൽ മാറ്റത്തിന്റെ തീക്കാറ്റ് വിതച്ച കാവ്യപ്രതിഭയാണെന്നും മലയാള കാവ്യഭൂമികയിൽ ബുദ്ധിജീവി ആധുനികതയ്ക്ക് പകരം ജനകീയ ആധുനികതയുടെ ഓജസ്സും വീര്യവും പകർന്ന സാംസ്കാരികനായകനാണെന്നും ജിതേഷ്ജി പറഞ്ഞു.

പത്തനംതിട്ട ടൗൺ ഹാളിൽ വള്ളിക്കോട് വായനശാല സംഘടിപ്പിച്ച കടമ്മനിട്ട സാഹിത്യോത്സവവും സാഹിത്യസദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു വിഖ്യാത അതിവേഗചിത്രകാരനും പ്രമുഖ പാരിസ്ഥിതിക ദാർശനികനുമായ ജിതേഷ്‌ജി .
ഗ്രന്ഥശാല പ്രസിഡന്റ് കുമ്പളത്ത് എൻ പദ്മകുമാറിന്റെ അദ്ധ്യക്ഷതയിൽ
കാലടി സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ : കെ എസ് രവികുമാർ, കവി വള്ളിക്കോട് വിക്രമൻ , ശാന്ത കടമ്മനിട്ട, ബിനു ജി തമ്പി എന്നിവർ 'ഓർമ്മയിൽ കടമ്മനിട്ട' എന്ന വിഷയത്തിൽ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
.jpg)
കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് അരുൺ എഴുത്തച്ഛന്റെ 'മതപ്പാടുകൾ' എന്ന പുസ്തകം എം.എൻ. കാരശ്ശേരി ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി.നായർക്ക് നൽകി പ്രകാശനം ചെയ്തു . ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി ജി. ആനന്ദൻ അധ്യക്ഷത വഹിച്ചു.
'കാലം, കവിത, കടമ്മനിട്ട' എന്ന വിഷയത്തിൽ നടന്ന ചർച്ച കവി കോന്നിയൂർ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു . വാഴമുട്ടം മോഹനൻ അധ്യക്ഷത വഹിച്ചു . 'പുതിയകാലം, പുതിയ എഴുത്ത്' എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ശ്രീപാർവതി, ശിവൻ എടമന തുടങ്ങിയവർ പങ്കെടുത്തു .
video courtesy:Babu Noufal



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group