വടകര: കേരള പോലീസിൽ സ്ത്രീകളുടെ എണ്ണം വർധിപ്പിച്ച് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റിക്രൂട്ട് ചെയ്യുന്നവരിൽ വനിതകളുടെ പ്രാതിനിധ്യം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. മൈ പോലീസ് പദ്ധതി വന്നതോടെ കേരളത്തിലെ 64 പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാർ സ്ത്രീകളാണെന്നും ഈ സ്റ്റേഷനുകളിൽ ക്രമസമാധാന പാലനം മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നതാണ് പത്തുദിവസത്തെ അനുഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് റൂറൽ പോലീസ് ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺസ് സംഗമ ഉദ്ഘാടനവും തൂഫാൻ കെയർ പ്രഖ്യാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടപ്പോൾ കേരളത്തിൽ എത്ര സ്ത്രീകൾ എസ്.എച്ച്.ഒ.മാരായിട്ടുണ്ടെന്ന് ചോദിച്ചപ്പോൾ തലകുനിക്കേണ്ടി വന്നുവെന്നും എന്നാൽ മൈ പോലീസ് പദ്ധതിയിലൂടെ അതിന് മാറ്റംവരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ചികിത്സിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരുന്ന തൂഫാൻ കെയർ പദ്ധതിപ്രകാരം 170 പേർ ചികിത്സയിലാണെന്നും ഇതിൽ 60 പേർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചികിത്സയ്ക്കായി കേരളത്തിലെ പ്രധാനപ്പെട്ട 38 ആശുപത്രികളുമായി പോലീസ് ധാരണയിലെത്തിയിട്ടുണ്ടെന്നും സൗജന്യമായാണ് ചികിത്സ നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.
കെ.കെ. രമ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി. തൂഫാൻ വാരിയർ പ്രഖ്യാപനം നിർവഹിച്ചു. വിവിധ മത്സരവിജയികൾക്ക് മന്ത്രി ഉപഹാരങ്ങൾ വിതരണം ചെയ്തു. ഡി.ഐ.ജി. കെ. കാർത്തിക്, റൂറൽ എസ്.പി. മെറിൻ ജോസഫ്, എം.എൽ.എ.മാരായ കെ. പ്രവീൺകുമാർ, കെ.എം. അഭിജിത്ത്, വി.ടി. സൂരജ്, പാറക്കൽ അബ്ദുള്ള, കളരി ഗുരുക്കൾ മീനാക്ഷി അമ്മ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ഗോകുലം ഗോപാലൻ, വടകര നഗരസഭാ ചെയർമാൻ പി.കെ. ശശി, മനയത്ത് ചന്ദ്രൻ, കോട്ടയിൽ രാധാകൃഷ്ണൻ, ബിജുൽ ആയാടത്തിൽ, അഡീഷണൽ എസ്.പി. എ. പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
