പന്തീരാങ്കാവിലെ ഗതാഗതക്കുരുക്ക്: എം.എൽ.എ.യുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി

പന്തീരാങ്കാവിലെ ഗതാഗതക്കുരുക്ക്: എം.എൽ.എ.യുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി
പന്തീരാങ്കാവിലെ ഗതാഗതക്കുരുക്ക്: എം.എൽ.എ.യുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തി
Share  
എഴുത്ത്

News desk

2026 Sep 01, 08:46 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പന്തീരാങ്കാവ്: പന്തീരാങ്കാവ് മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കാണുന്നതിന് എം.എ. റസാഖ് എം.എൽ.എ.യുടെ മാസ്റ്റർ പ്ലാൻ പ്രകാരം ഉദ്യോഗസ്ഥസംഘം സ്ഥലപരിശോധന നടത്തി. ഗതാഗതത്തിന് തടസ്സമാകുന്ന വൈദ്യുതക്കാലുകൾ, മരങ്ങൾ, കൈയേറ്റങ്ങൾ തുടങ്ങിയവ എം.എൽ.എ.യും ഉദ്യോഗസ്ഥരും നേരിട്ടെത്തി പരിശോധിച്ച് വിലയിരുത്തി. എം.എൽ.എ. ഓഫീസിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം സംഘം സ്ഥലം സന്ദർശിച്ച് പ്രശ്നങ്ങൾ പഠിച്ചത്.


​റോഡിലെ കുഴികൾ തിങ്കളാഴ്ച രാത്രിയോടെ താൽക്കാലികമായി അടയ്ക്കാനും സെപ്റ്റംബർ പകുതിയോടെ കോന്തനാരി മുതൽ കോട്ടായി താഴം വരെയുള്ള ഭാഗത്ത് റീ ടാറിങ് പ്രവൃത്തികൾ ആരംഭിക്കാനും തീരുമാനമായി. പന്തീരാങ്കാവ് അങ്ങാടിയിൽ യാത്രാതടസ്സം സൃഷ്ടിക്കുന്ന വൈദ്യുതലൈനുകളും കാലുകളും മാറ്റി എച്ച്.ടി., എൽ.ടി. ലൈനുകൾ പൂർണമായും യു.ജി. കേബിൾ സംവിധാനത്തിലേക്ക് മാറ്റും. നിലവിലുള്ള ബസ് സ്റ്റോപ്പ്, ഓട്ടോറിക്ഷ സ്റ്റാൻഡ് എന്നിവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന കാര്യം ട്രാഫിക് പോലീസും പന്തീരാങ്കാവ് പോലീസും ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കും. സ്ഥലപരിശോധനയ്ക്കുശേഷം ചേർന്ന യോഗത്തിലാണ് എം.എൽ.എ. ഈ തീരുമാനങ്ങൾ വ്യക്തമാക്കിയത്.


​ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുലിൻ, സെക്രട്ടറി ടി. അനിൽകുമാർ, സ്ഥിരംസമിതി ചെയർമാൻ വിജയൻ വളപ്പിൽ, പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി.കെ. രഞ്ജി, സോഷ്യൽ ഫോറസ്ട്രി ബോർഡ് അസിസ്റ്റന്റ് കൺസർവേറ്റർ കെ. നീതു, ഫറോക്ക് അസിസ്റ്റന്റ് കമീഷണർ കെ. പ്രേംജിത്ത് തുടങ്ങിയ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU