ആലപ്പുഴ: കായംകുളത്ത് ഓണാഘോഷത്തിനിടെ മാവേലി വേഷം കെട്ടിയ ആളുടെ ശരീരത്തിൽ തിളച്ച എണ്ണയൊഴിച്ച സംഭവത്തിൽ ഇരുവരും തമ്മിൽ ഒത്തുതീർപ്പായി. കരുനാഗപ്പള്ളി സ്വദേശിയായ ചന്ദ്രബാബുവാണ് കടയുടമ അഷറഫിനോട് ക്ഷമിച്ച് പരാതി പിൻവലിച്ചത്. പൊലീസ് സ്റ്റേഷനിൽ വെച്ച് അഷറഫ് പരസ്യമായി മാപ്പപേക്ഷിച്ചതിനെ തുടർന്നാണ് ചന്ദ്രബാബു കേസ് വേണ്ടെന്ന് വെച്ചത്.
തമാശാരൂപത്തിൽ തുടങ്ങിയ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. തങ്ങൾ രണ്ടുപേരും ജീവിക്കാൻ വേണ്ടി ഇറങ്ങിയവരാണെന്നും, മൂന്ന് കുഞ്ഞുങ്ങളുള്ള പാവപ്പെട്ട മനുഷ്യനാണ് അഷറഫെന്നും ചന്ദ്രബാബു പറഞ്ഞു. സ്വയം ക്ഷമിക്കാനുള്ള മനസ്സുണ്ടാകണമെന്നും ഇപ്പോൾ ആരോടും വിദ്വേഷമില്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹം പരാതിയില്ലെന്ന് എഴുതി നൽകിയത്.
അവിട്ടം നാളിൽ വൈകീട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തട്ടുകടയിലെത്തിയ മാവേലി വേഷധാരിയായ ചന്ദ്രബാബുവും അഷറഫും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും, തുടർന്ന് അഷറഫ് തിളച്ച എണ്ണ ചന്ദ്രബാബുവിന് നേരെ ഒഴിക്കുകയുമായിരുന്നു. മുഖത്തും കൈയ്യിലും പൊള്ളലേറ്റ ചന്ദ്രബാബു പോലീസിൽ പരാതി നൽകിയെങ്കിലും, തുടർന്ന് സ്റ്റേഷനിലെത്തി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഇരുവരും പരസ്പരം കൈകൊടുത്താണ് സ്റ്റേഷനിൽ നിന്ന് മടങ്ങിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
