'പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം': സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉറച്ച് കാന്തപുരം

'പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം': സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉറച്ച് കാന്തപുരം
'പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണം': സ്ത്രീവിരുദ്ധ പരാമർശത്തിൽ ഉറച്ച് കാന്തപുരം
Share  
എഴുത്ത്

News desk

2026 Aug 31, 07:57 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

​കൊച്ചി: സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നും, സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്ലാം പർദ്ദ നിർബന്ധമാക്കിയതെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുത് എന്ന് പറയുന്നത് ബഹുമാനം കൊണ്ടാണെന്നും, ആര് ചോദ്യം ചെയ്താലും പേടിച്ചോടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


​ഇസ്ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ പൊതുയിടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന കാന്തപുരം വിഭാഗത്തിന്റെ മുൻപത്തെ നിർദേശം വലിയ വിവാദമായിരുന്നു. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതുയിടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കരുതെന്നും ആവശ്യപ്പെട്ട് മഹല്ലുകൾക്കും മദ്രസകൾക്കും സമസ്ത കാന്തപുരം വിഭാഗം നിർദേശം നൽകിയിരുന്നു. നബിദിനാഘോഷങ്ങളിൽ സ്ത്രീകൾ പങ്കെടുത്തതിനെ തുടർന്നുയർന്ന വിമർശനങ്ങൾക്ക് പിന്നാലെയായിരുന്നു ഈ പ്രസ്താവന.


​മതപരമായ അതിർവരമ്പുകൾ ലംഘിച്ച് ആഘോഷങ്ങൾ നടത്തുന്നത് ഗൗരവത്തോടെ കാണണമെന്നും, ഇത് തടയാൻ മഹല്ല് ഭാരവാഹികളും സംഘാടകരും ജാഗ്രത പുലർത്തണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റേജുകളിലും പൊതുനിരത്തുകളിലും യുവതികളെ പ്രദർശിപ്പിക്കുന്നതും ഇസ്ലാമികമല്ലാത്ത രീതികൾ പിന്തുടരുന്നതും വിശ്വാസികൾക്ക് ചേർന്നതല്ലെന്നും, വരുംതലമുറയ്ക്ക് സന്മാർഗ മാതൃക പകരേണ്ടതുണ്ടെന്നും കാന്തപുരത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU