കോഴിക്കോട്: കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനിൽനിന്ന് സമ്മാനം വാങ്ങാൻ നിരസിച്ച് നീന്തൽ മത്സരത്തിലെ വിജയിയായ കുട്ടി. കോഴിക്കോട് ചെറൂട്ടി നഗറിലെ സ്വിമ്മിംഗ് പൂളിൽ നടന്ന മത്സരത്തിന് ശേഷമുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിലായിരുന്നു പ്രതിഷേധം. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ കൊലയാളിയിൽനിന്ന് മകൾക്ക് സമ്മാനം വേണ്ടെന്ന് രക്ഷിതാവ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറാണ് കുട്ടിക്ക് സമ്മാനം കൈമാറിയത്.
മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. മുൻപും ഔദ്യോഗിക ചടങ്ങുകളിൽ ഇയാൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. കൃഷിമന്ത്രി സിദ്ദിഖിനൊപ്പമുള്ള വാർത്താസമ്മേളനത്തിൽനിന്ന് മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് ശ്രീറാം ഇറങ്ങിപ്പോയത് ഇതിനൊരു ഉദാഹരണമാണ്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് കെ.എം. ബഷീർ മരിക്കുന്നത്. വാഹനം ഓടിച്ചത് കൂടെയുണ്ടായിരുന്ന വഫ ഫിറോസ് ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നെങ്കിലും ദൃക്സാക്ഷികളുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലോടെ ഇത് പരാജയപ്പെടുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ വഫയെ കോടതി പിന്നീട് ഒഴിവാക്കിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
