വിലങ്ങാട് കാട്ടുപോത്ത് ആക്രമണം: മരിച്ച സുനിലിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറി

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം: മരിച്ച സുനിലിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറി
വിലങ്ങാട് കാട്ടുപോത്ത് ആക്രമണം: മരിച്ച സുനിലിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ കൈമാറി
Share  
എഴുത്ത്

News desk

2026 Aug 31, 07:49 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

നാദാപുരം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട വിലങ്ങാട് വായാട് സ്വദേശി സുനിലിന്റെ കുടുംബത്തിന് സർക്കാരിന്റെ അടിയന്തര ധനസഹായമായ 5 ലക്ഷം രൂപ കൈമാറി. സുനിലിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം വീട്ടിലെത്തിയ നാദാപുരം എം.എൽ.എ കെ.എം. അഭിജിത്താണ് തുക നൽകിയത്. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിന മണ്ണിയൂർ, ഡി.എഫ്.ഒ ജോഷി ലിന എന്നിവരും എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അടിയന്തര നടപടി.

​ശനിയാഴ്ച വിലങ്ങാട് വായാട് ഉന്നതിയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുനിലിന് ആക്രമണമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


​സംഭവത്തിനു പിന്നാലെ ഡി.എഫ്.ഒയെ തടഞ്ഞുവെച്ച് നാട്ടുകാർ വൻ പ്രതിഷേധമുയർത്തിയിരുന്നു. തുടർന്ന് എം.എൽ.എയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ചർച്ച നടത്തുകയും, ഫെൻസിങ് ഉൾപ്പെടെയുള്ള സംരക്ഷണ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU