മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് മുന്നിൽ സമരം നടത്തുന്ന ഗവേഷക അനഘ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്. സമരം രണ്ടാഴ്ച പിന്നിട്ടിട്ടും ആവശ്യങ്ങളിൽ സർക്കാർ നിസ്സംഗത പാലിക്കുകയാണെന്ന് ആരോപിച്ചാണ് അടുത്ത മാസം അഞ്ചു മുതൽ നിരാഹാര സമരം തുടങ്ങാൻ അനഘ തീരുമാനിച്ചത്. എസ്‌സി-എസ്ടി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നുവെന്നും വിദ്യാർത്ഥിനി ആരോപിച്ചു.
ജാതി-വർണ്ണ വിവേചനം, മാനസിക പീഡനം എന്നിവ ആരോപിക്കപ്പെട്ട ഡോ. അരുൺ ബാബു വി, ഡോ. ജൈനി വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്യുക, മുടങ്ങിക്കിടക്കുന്ന ഡോക്ടറൽ കമ്മിറ്റി യോഗം നടത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക, റാഗിങ് പരാതിയിൽ സഹവിദ്യാർത്ഥിക്കെതിരെ നടപടിയെടുക്കുക, ക്യാമ്പസിൽ സുരക്ഷ ഉറപ്പാക്കുക, വീഴ്ച വരുത്തിയ സർവകലാശാലാ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക എന്നിവയും ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, അനഘയ്ക്ക് അക്കാദമിക് പിന്തുണ ഉറപ്പുവരുത്തുമെന്ന് സർവകലാശാല അറിയിച്ചു. എന്നാൽ, കുറ്റക്കാരായ അധ്യാപകരെ പുറത്താക്കുംവരെ നീതിക്കായി സമരം തുടരുമെന്ന് സമരസമിതിയും കുടുംബവും വ്യക്തമാക്കി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അനഘയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
