അരൂർ: പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമായതിനെത്തുടർന്ന് ജനവാസമേഖലകളിൽ ഭീതിയും ദുരിതവും പടരുന്നു. കാട്ടുപന്നികളുടെ ആക്രമണം ഭയന്ന് ആളുകൾ പുറത്തിറങ്ങാൻ പോലും മടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞദിവസം അരൂരിൽനിന്ന് ആയഞ്ചേരിയിലേക്ക് ബൈക്കിൽ ജോലിക്ക് പോവുകയായിരുന്ന പെരുമുണ്ടച്ചേരി സ്വദേശി രതീഷിന് കാട്ടുപന്നിയുടെ കുത്തേറ്റ് കാലിന് സാരമായി പരിക്കേറ്റിരുന്നു. മലമൽ താഴ അയ്യപ്പ ഭജനമഠത്തിനടുത്തുവെച്ചായിരുന്നു സംഭവം. അരൂർ മേഖലയിൽ മുൻപും നിരവധി ആളുകൾക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ജനവാസമേഖലകളിൽ കൂട്ടത്തോടെ എത്തുന്ന പന്നികൾ കർഷകർക്ക് കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. നടമ്മലിൽ വെറ്ററിനറി ഉപകേന്ദ്രത്തിന് സമീപമുള്ള കോട്ടക്കൽ പോക്കർ, പി.കെ. ഗോവിന്ദൻ നമ്പ്യാർ എന്നിവരുടെ കൃഷിയിടത്തിൽ എത്തിയ പന്നിക്കൂട്ടം വാഴകളും തെങ്ങിൻതൈകളും നശിപ്പിക്കുകയും പറമ്പ് ഉഴുതുമറിക്കുകയും ചെയ്തു. കഴിഞ്ഞദിവസങ്ങളിൽ പീടികയുള്ളതിൽ മീത്തൽ രാജൻ, യു. വേണു, പാറോള്ളതിൽ അബ്ദുല്ല, പെരുമുണ്ടച്ചേരിയിലെ എം.കെ. ഭാസ്കരൻ എന്നിവരുൾപ്പെടെ ഒട്ടേറെ കർഷകരുടെ വിളകളും നശിപ്പിച്ചിരുന്നു.
നേന്ത്രക്കായക്ക് ഉയർന്നവില ലഭിക്കുന്ന ഈ സമയത്തുണ്ടാകുന്ന കൃഷിനാശം കർഷകർക്ക് കനത്ത സാമ്പത്തിക തിരിച്ചടിയാണ് സമ്മാനിക്കുന്നത്. പന്നിശല്യം താങ്ങാനാവാതെ പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയാണുള്ളത്. ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
