നാദാപുരം: കോഴിക്കോട് ജില്ലയിലെ ഒട്ടേറെ സ്വകാര്യ ക്ഷേത്രങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ അവസ്ഥ വളരെ ദയനീയമാണെന്നും അവരുടെ ജോലി സ്ഥിരതയും വേതന വ്യവസ്ഥകളും ഉറപ്പുവരുത്തണമെന്നും മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ജോലി സ്ഥിരതയോ ശമ്പളവർദ്ധനവോ പെൻഷനോ മറ്റ് സേവന ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സമ്മേളനം, ഈ വിഷയം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി.
കെ. ഹരിദാസൻ പതാക ഉയർത്തിയതോടെ ആരംഭിച്ച ജില്ലാ സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി പി. കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ശശികുമാർ പേരാമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബവിത ബാലുശ്ശേരി രക്തസാക്ഷി പ്രമേയവും സുജേഷ് പേരാമ്പ്ര അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം. പ്രദീപൻ, സംസ്ഥാന ജനറൽ സെക്രട്ടറി കെ. ടി. അനിൽ കുമാർ, ട്രഷറർ ഗോപേഷ് കുമാർ, സംസ്ഥാന ട്രഷറർ പി. ശ്രീകുമാർ, സെക്രട്ടറിമാരായ സി.വി. ദാമോദരൻ, എ. ബബിത, സംസ്ഥാന വൈസ് പ്രസിഡൻറ് നാരായണൻ നമ്പൂതിരി, ടി. അനിൽ കുമാർ, സി.എച്ച്. ബാലകൃഷ്ണൻ, സി.ടി. വിജിത്ത് എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി ശശികുമാർ പേരാമ്പ്രയെ പ്രസിഡന്റായും, എം. പ്രദീപനെ ജനറൽ സെക്രട്ടറിയായും, ഗോപേഷ് കുമാറിനെ ട്രഷററായും തിരഞ്ഞെടുത്തു. കെ. ഹരിദാസൻ, എ.കെ.സുജേഷ്, സി.ടി. വിജിത്ത്, കെ. ബബിത എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാർ. എം. കൃഷ്‌ണദാസ്, അജിൻ രാജ്, സന്ദീപ് കോഴിക്കോട്, മീജ ദേവൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
