സ്ത്രീകൾക്കെതിരായ സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും സ്ത്രീവിരുദ്ധവും: കെ.കെ. ശൈലജ

സ്ത്രീകൾക്കെതിരായ സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും സ്ത്രീവിരുദ്ധവും: കെ.കെ. ശൈലജ
സ്ത്രീകൾക്കെതിരായ സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും സ്ത്രീവിരുദ്ധവും: കെ.കെ. ശൈലജ
Share  
എഴുത്ത്

News desk

2026 Aug 29, 08:54 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കണ്ണൂർ: സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും കൊണ്ടുവരുന്നത് ശരിയല്ലെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലറിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സി.പി.ഐ.എം. നേതാവ് കെ.കെ. ശൈലജ. സമസ്തയുടെ നിലപാട് കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അവർ അഭിപ്രായപ്പെട്ടു.


​കേരളത്തിൽ മികച്ച വിദ്യാഭ്യാസം നേടിയ മുസ്ലിം സ്ത്രീകൾ എം.എൽ.എമാർ, തദ്ദേശ ജനപ്രതിനിധികൾ, ജഡ്ജിമാർ, ഡോക്ടർമാർ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിനിൽക്കുന്നവരാണെന്ന് ശൈലജ ചൂണ്ടിക്കാട്ടി. അവർ പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതും വേദികൾ പങ്കിടുന്നതും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുന്നില്ല. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമമാണ്. നിരവധിയായ വിദ്യാഭ്യാസ-സാമൂഹിക സേവന സ്ഥാപനങ്ങൾ നടത്തുന്ന സമസ്തയിൽ നിന്ന് ഇത്തരമൊരു നിലപാട് ഉണ്ടാകുന്നത് ശരിയല്ലെന്നും അവർ വ്യക്തമാക്കി.


​നബിദിനാഘോഷങ്ങളിൽ സ്ത്രീകൾ പങ്കെടുത്തതിന് പിന്നാലെ, പൊതുവിടങ്ങളിലോ അന്യപുരുഷന്മാർക്കിടയിലോ യുവതികളെ കൊണ്ടുവരരുതെന്നും ഇസ്ലാമിക മാനദണ്ഡങ്ങൾ പാലിച്ചേ ആഘോഷങ്ങൾ നടത്താവൂ എന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉൾപ്പെടെയുള്ള സമസ്ത നേതാക്കൾ സർക്കുലർ ഇറക്കിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധമുയരുന്നത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU