തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിന്റെ മരണാനന്തര ചടങ്ങ് നടത്തി കുടുംബം. അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനമാണ് ആചരിച്ചത്. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലായിരുന്നു ചടങ്ങ്. ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം പിന്നിട്ടതിനെ തുടർന്നാണ് മരിച്ചതായി കണക്കാക്കി ചടങ്ങ് നടത്തിയത്. ഇക്കഴിഞ്ഞ ജൂലൈ 31നായിരുന്നു വള്ളം മറിഞ്ഞ് ഷിജിനെ കാണാതായത്. ഷിജിനെ കണ്ടെത്താൻ കഴിയാത്തതിനാൽ അന്നുമുതൽ മരിച്ചതായി കണക്കാക്കിയാണ് മുപ്പതാം ചരമദിനം നടത്തുന്നത്.
കടലിൽ വള്ളം മറിഞ്ഞാണ് ഷിജിനെ കാണാതായത്. ഷിജിനെ കണ്ടെത്താനാകാത്തതോടെ കുടുംബം പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. എട്ട് ദിവസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാതെയായതോടെയാണ് ഷിജിൻ്റെ ഭാര്യയും കുഞ്ഞും ബന്ധുക്കളും കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
