തൃശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട (എസ്.ആർ. ധന്യ). ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകളുണ്ടെന്നും ദീപ്തിയെ പോലുള്ളവർ പുതിയ തലമുറയെ വഴിതെറ്റിക്കുകയാണെന്നും ധന്യ വ്യക്തമാക്കി. സ്വന്തം കുടുംബത്തെ ഉൾപ്പെടെ അധിക്ഷേപിച്ചതിനാലാണ് മോശമായ രീതിയിൽ മറുപടി വീഡിയോ ചെയ്യേണ്ടി വന്നതെന്നും അവർ പറഞ്ഞു. സൈബർ അധിക്ഷേപങ്ങൾക്കെതിരെ താൻ നൽകിയ ഏഴ് പരാതികളിൽ പൊലീസ് നടപടിയെടുക്കാത്തതിനാലാണ് സോഷ്യൽ മീഡിയയിലൂടെ പരസ്യമായി പ്രതികരിച്ചതെന്നും ഹെലൻ ഓഫ് സ്പാർട്ട കൂട്ടിച്ചേർത്തു.
ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് വീഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ ദീപ്തി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് തൃശൂർ സിറ്റി സൈബർ പൊലീസ് രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരെ കേസെടുത്തു. നേരത്തെ, മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ച് കടന്നുകളഞ്ഞ സംഭവത്തിലും ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
