പേരാമ്പ്ര ടൗണിൽ റോഡ് തകർന്ന് കുഴിയായി; ഗതാഗതക്കുരുക്കും അപകടസാധ്യതയും ഏറുന്നു

പേരാമ്പ്ര ടൗണിൽ റോഡ് തകർന്ന് കുഴിയായി; ഗതാഗതക്കുരുക്കും അപകടസാധ്യതയും ഏറുന്നു
പേരാമ്പ്ര ടൗണിൽ റോഡ് തകർന്ന് കുഴിയായി; ഗതാഗതക്കുരുക്കും അപകടസാധ്യതയും ഏറുന്നു
Share  
എഴുത്ത്

News desk

2026 Aug 29, 08:33 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയിൽ പേരാമ്പ്ര-ചെമ്പ്ര റോഡ് കവലയ്ക്ക് സമീപം റോഡ് പൂർണമായി തകർന്ന് കൂറ്റൻ കുഴികൾ രൂപപ്പെട്ടിട്ടും പുനരുദ്ധാരണ നടപടികൾ വൈകുന്നു. അടുത്തിടെ കലുങ്ക് നിർമാണം നടന്ന ഈ ഭാഗത്ത് മാസങ്ങളോളം ടാറിങ് നടക്കാതിരുന്നത് വലിയ യാത്രാദുരിതം സൃഷ്ടിച്ചിരുന്നു. നിർമാണം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകുമ്പോഴേക്കും വീണ്ടും റോഡ് തകർന്ന് പൂർവസ്ഥിതിയിലായിരിക്കുകയാണ്.


​സമീപത്തെ കുന്നിൻ പ്രദേശത്തുനിന്ന് മഴവെള്ളം കുത്തിയൊലിച്ചെത്തുന്നതാണ് റോഡ് വേഗത്തിൽ തകരാൻ കാരണം. മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. പേരാമ്പ്ര ടൗണിലെ തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്കിനും ഈ തകർച്ച കാരണമാകുന്നു.


​കൂടാതെ, കല്ലോട് പേരാമ്പ്ര ബൈപ്പാസ് കവലയ്ക്ക് സമീപം അടുത്തിടെ അറ്റകുറ്റപ്പണി നടത്തി നിരപ്പില്ലാതെ കോൺക്രീറ്റ് ചെയ്ത ഭാഗവും വാഹനയാത്രികർക്ക് വലിയ ഭീഷണിയുയർത്തുന്നുണ്ട്. എത്രയും വേഗം പാത ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU