കൊയിലാണ്ടി: കാലങ്ങളായി ഗതാഗതയോഗ്യമല്ലാതിരുന്ന കൊയിലാണ്ടി നഗരസഭയിലെ വിയ്യൂർ ഇല്ലത്ത് താഴ-നടേരി റോഡിലെ കുഴികൾ അടച്ച് എം.എൽ.എ. കെ. പ്രവീൺകുമാറിന്റെ ഇടപെടലിലൂടെ താത്കാലിക പരിഹാരം കണ്ടു. വാർഡ് കൗൺസിലർ പി.ടി. ഉമേന്ദ്രൻ വിഷയം എം.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ക്വാറിവേസ്റ്റ് ഇട്ട് റോഡ് സഞ്ചാരയോഗ്യമാക്കിയത്. പ്രവൃത്തികൾക്ക് പുളിക്കൂൽ രാജൻ, പി.ടി. ഉമേഷ്, ജനാർദനൻ, പ്രസന്ന, ടി.പി. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
കൊയിലാണ്ടി-അരിക്കുളം റോഡിലെ പെരുവട്ടൂരിൽനിന്ന് തുടങ്ങി കൊല്ലം മേപ്പയ്യൂർ റോഡിലെ ഇല്ലത്ത് താഴവരെയുള്ള ഈ പാതയിൽ ഏറെക്കാലമായി യാത്രാദുരിതം രൂക്ഷമാണ്. മേപ്പയ്യൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കൊയിലാണ്ടിയിൽ എത്തിച്ചേരാനുള്ള പ്രധാന ബദൽ മാർഗ്ഗമാണിത്. നിലവിൽ തകർച്ച കാരണം പ്രദേശത്തെ ബസ് സർവീസ് പലപ്പോഴും നിർത്തിവെക്കേണ്ടി വരികയും ചെറിയ വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയുമായിരുന്നു.
നഗരസഭയ്ക്ക് കീഴിലുള്ള ഈ റോഡ് വിവിധ പദ്ധതികളിൽപ്പെടുത്തി ഭാഗികമായി മാത്രമാണ് നവീകരിക്കാറുള്ളത്. ഒരുഭാഗത്ത് പണി പൂർത്തിയാക്കി മറുഭാഗത്തേക്ക് എത്തുമ്പോഴേക്കും ആദ്യഘട്ടങ്ങൾ വീണ്ടും തകരുന്നതാണ് പ്രധാന വെല്ലുവിളി. കൂടാതെ, മഴക്കാലത്ത് റോഡിൽ പലയിടത്തും നീരുറവകൾ രൂപപ്പെടുന്നത് ടാറിങ്ങിന്റെ നിലനിൽപ്പിനെ ബാധിക്കുന്നുമുണ്ട്. കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളിൽ പ്രശ്നങ്ങളില്ലെങ്കിലും റോഡ് പൂർണ്ണമായി ഒരേസമയം പുനരുദ്ധരിക്കാൻ തദ്ദേശ സ്ഥാപനത്തിന് ഫണ്ട് ലഭ്യത തടസ്സമാകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രകൃതിക്ഷോഭ ഫണ്ട് ഉൾപ്പെടെ പ്രയോജനപ്പെടുത്തി റോഡ് പൂർണ്ണമായി നവീകരിക്കണമെന്നതാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
