കോഴിക്കോട്: മതപരമായ ആഘോഷങ്ങളിലും ചടങ്ങുകളിലും ഇസ്ലാമിക മാനദണ്ഡങ്ങളും അതിർവരമ്പുകളും കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ. നിരത്തുകളിലോ വേദികളിലോ അന്യപുരുഷന്മാർക്കിടയിൽ യുവതികളെ കൊണ്ടുവരരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ ആഘോഷങ്ങളിൽ കൂട്ടിച്ചേർക്കരുതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ എന്നിവർ മഹല്ലുകൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
ആഘോഷങ്ങളും ചടങ്ങുകളും മതപരമായ അതിർവരമ്പുകൾ ലംഘിച്ച് മുന്നോട്ടുപോകുന്നത് ഗൗരവമായി കാണണമെന്ന് നേതാക്കൾ അഭ്യർത്ഥിച്ചു. ഇത്തരം പരിപാടികൾ ഇസ്ലാമിക വിധി വിലക്കുകൾ പാലിച്ചാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ പള്ളി, മദ്റസ ഭാരവാഹികളും സംഘടനാ നേതൃത്വവും ജാഗ്രത പുലർത്തണം. മതകീയ മൂല്യങ്ങളും അച്ചടക്കവും കാത്തുസൂക്ഷിച്ചുകൊണ്ട് മാത്രമായിരിക്കണം മഹല്ല് തലത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കേണ്ടതെന്നും വരുംതലമുറയ്ക്ക് സന്മാർഗിക മാതൃകകൾ പകർന്നുനൽകാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും കാന്തപുരം വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
