തൃശൂർ: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ട് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് അദ്ദേഹത്തിന്റെ സഹോദരൻ കരുണാകരൻ വ്യക്തമാക്കി. 40 വർഷങ്ങൾക്ക് മുൻപ് മലേഷ്യയിലേക്ക് പോയ ദാമോദര മേനോൻ അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിക്കുകയും കുടുംബമായി കഴിയുകയുമാണ്. നിലവിൽ ഒരപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഇദ്ദേഹം നാട്ടിലെ വീട്ടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുൻപും വിളിച്ചിരുന്നുവെന്നും സഹോദരൻ വെളിപ്പെടുത്തി.
നാല് പതിറ്റാണ്ടിലേറെയായി പൊലീസ് തിരയുന്ന സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള 'ജോൺ മേനോൻ' എന്ന വ്യക്തിയെക്കുറിച്ച് മലേഷ്യയിലേയും ഇന്തോനേഷ്യയിലേയും മലയാളി കൂട്ടായ്മകളിൽ നിന്ന് പൊലീസിന് വിവരങ്ങൾ ലഭിച്ചിരുന്നു. ദുരൂഹ പശ്ചാത്തലമുള്ള ഇയാൾ മുൻപ് ചില സാമ്പത്തിക ക്രമക്കേട് കേസുകളിലും ഉൾപ്പെട്ടിരുന്നു. മലേഷ്യയിലേക്ക് കുടിയേറിയ കുടുംബമാണെന്ന് ഇയാൾ പലരോടും പറഞ്ഞിരുന്ന പശ്ചാത്തലത്തിലാണ് പാസ്‌പോർട്ട് കേന്ദ്രീകരിച്ച് അന്വേഷണം നടന്നതും ഒടുവിൽ അത് ദാമോദര മേനോന്റേതാണെന്ന് വ്യക്തമായതും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
