തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകൾ വിഭജിക്കാനുള്ള കേന്ദ്ര നീക്കത്തിലെ കടുത്ത ആശങ്ക അറിയിക്കാൻ യു.ഡി.എഫ്. എം.പിമാർ റെയിൽവേ മന്ത്രിയുമായും റെയിൽവേ ബോർഡ് ചെയർമാനുമായും ഉടൻ കൂടിക്കാഴ്ച നടത്തും. വിഭജനം മൂലം കേരളത്തിനുണ്ടാകുന്ന വലിയ നഷ്ടങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹി റെയിൽ ഭവന് മുന്നിൽ പ്രതിഷേധം ആരംഭിക്കാനും എം.പിമാർ തീരുമാനിച്ചു. കേരളത്തെ ഒന്നാകെ ബാധിക്കുന്ന വിഷയമായതിനാൽ ഭരണപക്ഷമായ എൽ.ഡി.എഫും പ്രതിഷേധങ്ങളിൽ പങ്കാളികളായേക്കും.
പാലക്കാട് ഡിവിഷൻ പരിധിയിലുള്ള മംഗളൂരു മേഖലയെ വേർപെടുത്തി ദക്ഷിണ പശ്ചിമ സോണിന് കീഴിലെ മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാനുള്ള തീരുമാനമാണ് പ്രധാന പ്രതിസന്ധി. മംഗളൂരുവും തുറമുഖവും കൈവിട്ടുപോകുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തിൽ 60 ശതമാനത്തോളം ഇടിവുണ്ടാകുമെന്നാണ് വിലയിരുത്തൽ. വരുമാനവും ട്രാക്ക് ദൈർഘ്യവും കുറയുന്നത് ഭാവിയിൽ പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനെയും ബജറ്റ് വിഹിതത്തെയും പ്രതികൂലമായി ബാധിക്കും. കൂടാതെ മംഗളൂരുവിൽ നിന്നുള്ള വണ്ടികളുടെ എമർജൻസി ക്വാട്ടയ്ക്കായി മൈസൂരു ആസ്ഥാനത്തെ ആശ്രയിക്കേണ്ടി വരുന്നതും ജീവനക്കാരുടെ ട്രാൻസ്ഫർ, പ്രൊമോഷൻ എന്നിവ പുനഃക്രമീകരിക്കേണ്ടി വരുന്നതും ആശങ്ക വർധിപ്പിക്കുന്നു. ഇതിനുപിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ നീക്കം നടത്തുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
