തിരൂര്‍: തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ ജാതി അധിക്ഷേപത്തിനും വിദ്യാഭ്യാസ അവകാശ നിഷേധത്തിനുമെതിരെ ഗവേഷണ വിദ്യാര്‍ത്ഥി അനഘ നടത്തുന്ന സമരം അവസാനിപ്പിച്ചെന്ന വാർത്തകൾ വ്യാജമാണെന്ന് സമരസമിതി. സമരം 14-ാം ദിവസത്തിലേക്ക് കടക്കവേ, സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി തുളസിയുമായി ഫോണിൽ സംസാരിച്ച് അനഘ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് അനഘ മന്ത്രിയെ അറിയിച്ചു.
അനഘയുടെ ഫെല്ലോഷിപ്പ് പുതുക്കുന്നതിന് സഹായകരമായ വാര്‍ഷിക ഗവേഷണ പുരോഗതി റിപ്പോര്‍ട്ട് സര്‍വകലാശാല പുറത്തിറക്കിയതോടെ സമരം അവസാനിച്ചെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു. ഇത് പിന്തുണയ്ക്കുന്ന സംഘടനകൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിലാണ് വ്യക്തതയുമായി സമരസമിതി രംഗത്തുവന്നത്.
കേസിൽ എഫ്.ഐ.ആർ നേരിടുന്ന അധ്യാപകരായ ഡോ. അരുൺ ബാബു, ഡോ. ജൈനി വർഗീസ് എന്നിവർക്കെതിരെ അറസ്റ്റ് നടപടി സ്വീകരിക്കുക, ഡോക്ടറൽ കമ്മിറ്റി ഉടൻ ചേരുക, ഗവേഷണത്തിനാവശ്യമായ ലാബ് സൗകര്യങ്ങൾ ഉറപ്പാക്കുക, ഇവയിൽ സർക്കാരിന്റെ രേഖാമൂലമുള്ള ഉറപ്പ് ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് അനഘ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 31-ന് മുൻപായി തിരൂരിൽ ഐക്യദാർഢ്യ-സഹായ സമിതി രൂപീകരണ യോഗം ചേരാനാണ് സമരസമിതിയുടെ തീരുമാനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
