തിരുവനന്തപുരം: ബ്രൂണൈയിൽ സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാർത്തകൾക്ക് പിന്നാലെ കേസിൽ അന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനോട് വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. സൈബർ വിദഗ്ധന്റെ അന്വേഷണത്തിൽ കണ്ടെത്തിയ 78 വയസ്സുള്ള ഈ വയോധികന് പാസ്‌പോർട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലെന്നതും സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുമായും ഭാര്യയുമായും നിരന്തരം ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന വിവരവുമാണ് സംശയം വർധിപ്പിക്കുന്നത്. ഇയാൾ ബ്രൂണൈയിൽ ഒരു ചൈനീസ് സ്വദേശിക്കൊപ്പം ബിസിനസ് നടത്തുകയാണെന്നാണ് സൂചന.
അതിനിടെ, വർഷങ്ങളായി കേൾക്കുന്ന കഥകളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ വാർത്തകൾ കുറച്ചുകൂടി വിശ്വാസയോഗ്യമാണെന്നും കുറുപ്പിനെ പിടികൂടാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും കൊല്ലപ്പെട്ട ചാക്കോയുടെ മകൻ നിതിൻ പ്രതികരിച്ചു. 1984 ജനുവരി 21-നാണ് സ്വന്തം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുകുമാരക്കുറുപ്പ് തനിക്ക് രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവായ ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ട് കത്തിച്ചത്. നാലര പതിറ്റാണ്ടോളമായി കാണാമറയത്തുള്ള കുറുപ്പ് മരിച്ചിരിക്കാമെന്ന നിഗമനത്തിൽ പൊലീസ് കേസ് അവസാനിപ്പിക്കാൻ നീക്കം നടത്തുന്നതിനിടെയാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
