വടകര: വടകര മാടാക്കര പള്ളിയിലെ സംഘർഷത്തിനിടെ പള്ളിക്കുള്ളിൽ കയറി ലാത്തിവീശിയ സംഭവത്തിൽ ചോമ്പാല സ്റ്റേഷനിലെ എസ്.ഐ ഷമീൽ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഉത്തരമേഖലാ ഡി.ഐ.ജിയുടെ നിർദേശപ്രകാരം കോഴിക്കോട് റൂറൽ എസ്.പി മെറിൻ ജോസഫാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. ഉദ്യോഗസ്ഥരെ കോഴിക്കോട് റൂറല്‍ പൊലീസിന്റെ ജില്ലാ ആസ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്. എ.എസ്.ഐമാരായ മനോജ് കുമാർ, മനോജൻ, സി.പി.ഒമാരായ പ്രവീണ്‍കുമാർ, അനില്‍കുമാർ എന്നിവരാണ് നടപടി നേരിട്ട മറ്റ് ഉദ്യോഗസ്ഥർ.
കഴിഞ്ഞ ചൊവ്വാഴ്ച മാടാക്കര പള്ളിയിൽ മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടെ, നബിദിനത്തോടനുബന്ധിച്ച് നടന്ന മൗലീദ് പാരായണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. തുടർന്ന് ചോമ്പാല പൊലീസ് സ്റ്റേഷനിൽ ഇരുവിഭാഗങ്ങളെയും വിളിപ്പിച്ചു ചർച്ച നടത്തിയെങ്കിലും രാത്രിയോടെ പള്ളിയിൽ വീണ്ടും പ്രശ്നങ്ങൾ വഷളായി.
മഹല്ല് കമ്മിറ്റി വിവരമറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് സംഘം ബൂട്ട് ധരിച്ച് പള്ളിക്കുള്ളിൽ പ്രവേശിച്ച് ലാത്തിവീശുകയായിരുന്നു. പൊലീസിന്റെ ഈ നടപടിക്കെതിരെ വലിയ പ്രതിഷേധമുയർന്നതോടെയാണ് അടിയന്തര നടപടിയുണ്ടായത്. അതേസമയം, പള്ളിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോയേന്റവിട സമീർ, ഇസ്മാഈല്‍ താഹിറ മൻസില്‍, മുഹമ്മദ് ഷാനുല്‍, ഇസ്മാഈല്‍ കാഞ്ഞിരാട്ട് എന്നിവരുൾപ്പെടെ നാലുപേർക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
