കോഴിക്കോട്: പൊലീസിലെ സബ് ഇൻസ്പെക്ടറാണെന്ന് (എസ്‌ഐ) തെറ്റിദ്ധരിപ്പിച്ച് എംഡിഎംഎ വില്‍പ്പന നടത്തിവന്ന യുവാവിനെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്താണ് പിടിയിലായത്. പരിശോധനയിൽ ഇയാളിൽ നിന്ന് എംഡിഎംഎ, എയർ പിസ്റ്റൾ, ഹാൻഡ് കഫ് (വിലങ്ങ്), പൊലീസ് എസ്‌ഐയുടെ തിരിച്ചറിയൽ കാർഡ്, യൂണിഫോമിലുള്ള ഫോട്ടോ എന്നിവ പൊലീസ് കണ്ടെടുത്തു.
ഡാൻസാഫ് (DANSAF) എസ്‌ഐയാണെന്ന് അവകാശപ്പെട്ടായിരുന്നു ഇയാളുടെ തട്ടിപ്പ്. ലഹരി വിൽപനക്കാരിൽ നിന്ന് എസ്‌ഐ ചമഞ്ഞ് ലഹരിവസ്തുക്കൾ വ്യാജമായി പിടിച്ചെടുക്കുകയും പിന്നീട് അത് മറിച്ചുവിറ്റ് പണം തട്ടുകയുമായിരുന്നു ഇയാളുടെ പ്രവർത്തനരീതി. കൂടാതെ എസ്‌ഐ ചമഞ്ഞ് നിരവധി ആളുകളിൽ നിന്ന് ഇയാൾ പണം തട്ടിയതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
