കക്കട്ടിൽ: കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ ഓവുചാൽ നിർമിക്കാത്തതിനെ തുടർന്ന് മഴവെള്ളം റോഡിലൂടെ ഒഴുകുന്നത് കാൽനടയാത്രക്കാർക്കും വ്യാപാരികൾക്കും വലിയ ദുരിതമാകുന്നു. കുന്നുമ്മൽ പഞ്ചായത്തിലെ കക്കട്ടിൽ സഹകരണബാങ്ക് മുതൽ പന്ത്രണ്ടാംവാർഡിലെ കുളങ്ങരത്ത് കരിങ്കൽക്വാറി വരെയുള്ള ഭാഗത്താണ് പ്രധാനമായും വെള്ളംകയറുന്നത്. നിലവിലുണ്ടായിരുന്ന ഓവുചാലുകൾ മണ്ണടിഞ്ഞു മൂടിയതും ചിലയിടങ്ങളിലെ അശാസ്ത്രീയ റോഡുനിർമാണവുമാണ് സംസ്ഥാനപാതയെ വെള്ളക്കെട്ടിലാക്കുന്നത്.
അടുത്തകാലത്ത് പുനരുദ്ധാരണം നടത്തിയ കുളങ്ങരത്ത്-നമ്പ്യത്താംകുണ്ട് കുമ്പളച്ചോല വിലങ്ങാട് റോഡ് സംസ്ഥാനപാതയിലേക്ക് സംഗമിക്കുന്ന ഭാഗത്ത് ഓവുചാൽ നിർമിക്കാത്തത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. റോഡിന്റെ തുടക്കത്തിൽ സ്ഥലം വിട്ടുകിട്ടുന്നതിലുണ്ടായ കാലതാമസം കാരണം ഈ ഭാഗത്ത് വികസനപ്രവൃത്തികൾ കാര്യക്ഷമമായി നടന്നില്ല. കുളങ്ങരത്തും പാറക്കുളത്തിന് സമീപ പ്രദേശങ്ങളിലുമാണ് വെള്ളക്കെട്ട് കാരണം യാത്രാദുരിതം ഏറെ രൂക്ഷമായിരിക്കുന്നത്.
കക്കട്ടിൽ ടൗണിൽ നടപ്പാതയും സുരക്ഷാവേലിയും നിർമിച്ചെങ്കിലും കുളങ്ങരത്ത് ഉൾപ്പെടെയുള്ള പ്രധാന കവലകളിൽ ഇത്തരം സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. വികസനപ്രവർത്തനങ്ങൾ ചില ഭാഗങ്ങളിൽ മാത്രമായി ഒതുങ്ങുകയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. വൻ തുക വാടക നൽകി കച്ചവടം നടത്തുന്ന ഇവർ വിഷയം കുന്നുമ്മൽ പഞ്ചായത്തധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
