മലപ്പുറം: മലപ്പുറം പോത്തുകൽ അപ്പൻകാപ്പ് നഗറിൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. അപ്പൻകാപ്പ് നഗർ സ്വദേശി നിഷ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് സുരേഷിനെ പോത്തുകൽ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വാക്കുതർക്കമുണ്ടായിരുന്നതായും സുരേഷ് നിഷയെ മുൻപും പലതവണ മർദ്ദിച്ചിരുന്നതായും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം മൂന്ന് ദിവസം മുൻപാണ് നടന്നതെന്നാണ് സംശയിക്കുന്നത്. മേലെ മുണ്ടേരി നീർപുഴയുടെ സമീപത്തുനിന്നാണ് നിഷയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. അറസ്റ്റിലായ സുരേഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
