പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് സത്രംക്കാവിന് സമീപം കണ്ടെയ്‌നർ ലോറിയും മരപ്പൊടി കയറ്റിവന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർ മരിച്ചു. മരപ്പൊടി കയറ്റിവന്ന ലോറിയുടെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ധീനാണ് പൊള്ളലേറ്റ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കണ്ടെയ്‌നർ ലോറി ഓടിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തിൽ ഇരു ലോറികൾക്കും പെട്ടെന്ന് തീപിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീയണച്ചത്. അപകടത്തെ തുടർന്ന് പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ മുതൽ കല്ലടിക്കോട് വരെ മണിക്കൂറുകളോളം ശക്തമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
