കോഴിക്കോട്: ഓൺലൈൻ ഡെലിവറി, റൈഡ് ഷെയറിംഗ് മേഖലകളിൽ ജോലി ചെയ്യുന്ന ഗിഗ് തൊഴിലാളികൾക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ആധുനിക വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി തൊഴിൽ വകുപ്പ് തയ്യാറാക്കിയ ഈ പദ്ധതിക്കായി 2026-27 സംസ്ഥാന ബജറ്റിൽ ഒരുകോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനാവശ്യമായ കമ്പ്യൂട്ടറുകളും മറ്റ് ഐ.ടി. ഉപകരണങ്ങളും ഐ.ടി. വകുപ്പിന്റെ അനുമതിയോടെ ലഭ്യമാക്കും.
വിശ്രമകേന്ദ്രങ്ങളുടെ നടത്തിപ്പ്, ജീവനക്കാരുടെ വേതന-സേവന വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച കൃത്യമായ മാർഗനിർദേശങ്ങൾ ലേബർ കമ്മീഷണറേറ്റ് ഉടൻ പുറപ്പെടുവിക്കും. നിലവിൽ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും മറ്റ് അനവധി പ്രതിസന്ധികളും നേരിടുന്ന ഗിഗ് തൊഴിലാളികൾക്ക് ഔപചാരിക സുരക്ഷാവലയമൊരുക്കാനും അപകട ഇൻഷുറൻസ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഉറപ്പാക്കാനും കേന്ദ്ര തലത്തിലും നീക്കങ്ങൾ നടക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































.jpg)