കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു: കളക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് NHAI

കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു: കളക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് NHAI
കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു: കളക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് NHAI
Share  
എഴുത്ത്

News desk

2026 Aug 26, 06:45 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കണ്ണൂര്‍: കണ്ണൂര്‍ എളയാവൂരില്‍ വീടുകളോട് ചേര്‍ന്ന ഭാഗത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്ന സംഭവത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ജില്ലാ കളക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മണ്ണുപാളി വഴുതിമാറുന്ന 'വെഡ്ജ് മൂവ്‌മെന്റ്' (Wedge Movement) എന്ന പ്രതിഭാസമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടിലെ വിശദീകരണം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാ ദിവസവും സുരക്ഷാ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. വിഷയത്തില്‍ ജിയോളജിസ്റ്റിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എളയാവൂരില്‍ പൂര്‍ണതോതിലുള്ള പ്രശ്‌നപരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും NHAI ഉറപ്പുനല്‍കിയിട്ടുണ്ട്.


​ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് എളയാവൂരില്‍ അപകടമുണ്ടായത്. നേരത്തെയും ഇതേ സ്ഥലത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. അന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കെട്ടിയുയര്‍ത്തി മണ്ണ് നിറച്ച ഭാഗമാണ് ഇപ്പോൾ 15 അടി താഴ്ചയിലേക്ക് താഴേക്ക് പതിച്ചത്. നിലവില്‍ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. അതേസമയം നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് വഴിവെച്ചതെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി സണ്ണി ജോസഫും എംഎല്‍എ ടി.ഒ. മോഹനനും ആരോപിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu