കുറ്റ്യാടി: തിമർത്തുപെയ്‌ത മഴയുടെ അകമ്പടിയിൽ മണികിലുക്കത്തിന്റെ നാദമുയർത്തി ഉത്രാടം നാളിൽ നിട്ടൂരിൽ ഓണപ്പൊട്ടന്മാർ എഴുന്നള്ളി. നിട്ടൂർ വെള്ളൊലിപ്പിലെ മലയസമുദായത്തിൽപ്പെട്ട ഏഴംഗ സംഘമാണ് പതിവുതെറ്റാതെ ഇത്തവണ ഓണപ്പൊട്ടൻ വേഷമണിഞ്ഞത്. കാലാകാലങ്ങളായി തുടരുന്ന ആചാരപ്രകാരം ചൊവ്വാഴ്ച അതിരാവിലെ വെള്ളൊലിപ്പിലെ തറവാട്ടിൽനിന്ന് പുറപ്പെട്ട സംഘം കൂട്ടമായി പന്തീരടിത്തറവാട്ടിലെത്തുകയായിരുന്നു. ദൂരദേശങ്ങളിൽനിന്നുപോലും നിരവധിയാളുകളാണ് ഈ അപൂർവ്വക്കാഴ്ച കാണാൻ തറവാട്ടുമുറ്റത്ത് എത്തിയത്.
മുഖത്ത് ചായംപൂശി, ചുവന്നപട്ടുടുത്ത്, തലയിൽ തെച്ചിപ്പൂചൂടി, കയ്യിൽ ഓലക്കുടയും മണിയുമേന്തിയാണ് ഓണപ്പൊട്ടന്മാർ ഗ്രാമവീഥികളിലൂടെ വരുന്നത്. പന്തീരടി തറവാട്ടുമുറ്റത്തെത്തിയ ഇവരെ തറവാട്ടംഗങ്ങളായ സുന്ദരൻ നമ്പീശൻ, കെ. പ്രകാശൻ, പ്രകാശ് കപ്പേക്കാട്ട്, പ്രദീപ് കപ്പേക്കാട്ട്, രാംദാസ് കപ്പേക്കാട്ട്, ശശികല അനശ്വര, പൂക്കണ്ടിരാജൻ, ശ്രീകല, ബിന്ദു, കല്യാണിക്കുട്ടി, അജിത തുടങ്ങിയവർ ചേര്‍ന്ന് സ്വീകരിച്ചു. തറവാട്ടംഗങ്ങളിൽനിന്ന് അരിയും ഓണക്കോടിയും ദക്ഷിണയും സ്വീകരിച്ച ശേഷമാണ് ഓണപ്പൊട്ടന്മാർ നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് തിരിഞ്ഞത്.
ഏഴുപതിറ്റാണ്ടായി ഈ വേഷം കെട്ടുന്ന വെള്ളൊലിപ്പിൽ തറവാട്ടിലെ കേളപ്പപ്പണിക്കർ, ചാത്തുപണിക്കർ, ഭാസ്കരപ്പണിക്കർ, അരുൺപണിക്കർ, പ്രസാദ്‌പണിക്കർ, അഭിജിത്ത്‌പണിക്കർ, രാജേഷ് പണിക്കർ എന്നിവരാണ് ഇത്തവണ വ്രതശുദ്ധിയോടെ ഓണപ്പൊട്ടൻമാരായത്. ഉത്രാടം, തിരുവോണം നാളുകളിൽ കുറ്റ്യാടി, നിട്ടൂർ, വടയം തുടങ്ങിയ ദേശങ്ങളിലെ വീടുകൾ തോറും കയറിയിറങ്ങി അനുഗ്രഹം ചൊരിയുന്ന ഇവർ, ഈ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് സ്വന്തം വീടുകളിൽ ഓണമഘോഷിക്കാറുള്ളത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































.jpg)